Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bring Relief

Idukki

കൊ​ടുംചൂ​ടി​ന് ആ​ശ്വാ​സ​മാ​യി വേ​ന​ൽമ​ഴ; വ്യാ​പ​ക നാ​ശന​ഷ്ടം

തൊ​ടു​പു​ഴ: ക​ടു​ത്ത ചൂ​ടി​ന് ആ​ശ്വാ​സ​മാ​യി തൊ​ടു​പു​ഴ​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ശ​ക്ത​മാ​യ വേ​ന​ൽ മ​ഴ. ജി​ല്ല​യി​ൽ ഇ​ന്ന​ലെ പ​ല​യി​ട​ങ്ങ​ളി​ലും ഒ​റ്റ​പ്പെ​ട്ട ക​ന​ത്ത മ​ഴ ല​ഭി​ച്ചു. മ​ഴ​യോ​ടൊ​പ്പം ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലും കാ​റ്റും ഉ​ണ്ടാ​യ​ത് ജ​ന​ങ്ങ​ളി​ൽ ഭീ​തി​യു​ണ​ർ​ത്തി. മ​രം വീ​ണും മ​റ്റും വി​വി​ധ​യി​ട​ങ്ങ​ളി​ൽ നാ​ശന​ഷ്ട​മു​ണ്ടാ​യി. വൈ​ദ്യു​തി ലൈ​നി​ലേ​ക്ക് മ​രം വീ​ണ​തി​നെത്തു​ട​ർ​ന്ന് ഏ​റെ സ​മ​യം വൈ​ദ്യു​തി ത​ട​സ​വും നേ​രി​ട്ടു.

ക​ന​ത്ത മ​ഴ​യി​ൽ തൊ​ടു​പു​ഴ ചു​ങ്കം സെ​ന്‍റ് മേ​രീ​സ് പ​ള്ളി​വക കെട്ടിടത്തിന്‍റെ മേ​ൽ​ക്കൂ​ര പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. മേ​ച്ചി​ൽ ഷീ​റ്റു​ക​ൾ പൂ​ർ​ണ​മാ​യും പ​റ​ന്നുപോ​യി. ഇ​തേത്തു​ട​ർ​ന്ന് കെ​ട്ടി​ട​ത്തി​നു​ള്ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന സാ​ധ​ന​ങ്ങ​ൾ ന​ശി​ച്ച് ഒ​രു കോ​ടി​യോ​ളം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യി.

ഇ​തി​ൽ ഒ​രു മു​റി​യി​ൽ ഹോം ​ബോ​ക്സ് എ​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ സാ​നി​റ്റ​റി സാ​മ​ഗ്രി​ക​ൾ സൂ​ക്ഷി​ച്ചി​രു​ന്നു. ഇ​തി​ൽ ന​ല്ലൊ​രു ഭാ​ഗ​വും ന​ശി​ച്ചു. സ​മീ​പ​ത്തെ കാ​വ​നാ​ൽ ഇ​ല​ക്‌ട്രിക്ക​ൽ​സി​ന്‍റെ ഗോ​ഡൗ​ണി​ലും ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടമു​ണ്ടാ​യി. മ​ണ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ മ​രംവീ​ണും മ​റ്റും നാ​ശം നേ​രി​ട്ടു.

മ​ണ​ക്കാ​ട് വി​ല്ലേ​ജ് ഓ​ഫീ​സി​നു സ​മീ​പം ട്രാ​ൻ​സ്ഫോ​ർ​മ​റി​ലേ​ക്ക് മ​രം വീ​ണു. റോ​ഡ​രി​കി​ൽനി​ന്ന മ​രം ട്രാ​ൻ​സ്ഫോ​ർ​മ​റി​നു മു​ക​ളി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. അ​ൽ അ​സ്ഹ​ർ കോ​ള​ജി​നു സ​മീ​പം, ഇ​ട​വെ​ട്ടി മ​ാർ​ത്തോ​മ എ​ന്നി​വി​ട​ങ്ങ​ളി​ലും മ​രം വൈ​ദ്യു​തി ലൈ​നി​നു മു​ക​ളി​ൽ വീ​ണു. ലൈ​ൻ പൊ​ട്ടി​യ​തി​നെത്തു​ട​ർ​ന്ന് മ​ണി​ക്കൂ​റു​ക​ളോ​ളം വൈ​ദ്യു​തി മു​ട​ങ്ങി.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലും അ​ന്ത​രീ​ക്ഷം ഇ​രു​ണ്ടു മൂ​ടി​യെ​ങ്കി​ലും കാ​ര്യ​മാ​യ തോ​തി​ൽ മ​ഴ തൊ​ടു​പു​ഴ മേ​ഖ​ല​യി​ൽ ല​ഭി​ച്ചി​രു​ന്നി​ല്ല.

എ​ന്നാ​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ ആ​രം​ഭി​ച്ച വേ​ന​ൽ മ​ഴ ര​ണ്ടു മ​ണി​ക്കൂ​റോ​ളം നേ​രം നീ​ണ്ടുനി​ന്നു. മ​ഴ​യോ​ടൊ​പ്പം അ​തി ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലാ​ണു​ണ്ടാ​യ​ത്. ഇ​ടി​മി​ന്ന​ലി​ൽ പ​ല വീ​ടു​ക​ളി​ലും വൈ​ദ്യു​തി ഉ​പ​ക​ര​ണ​ങ്ങ​ളും ത​ക​രാ​റി​ലാ​യി​ട്ടു​ണ്ട്. ജി​ല്ല​യി​ൽ 12 വ​യ​സു​ള്ള പെ​ണ്‍​കു​ട്ടി ഉ​ൾ​പ്പെ​ടെ ഇ​ടി​മി​ന്ന​ലി​ൽ ക​ഴി​ഞ്ഞ ദി​വ​സം മ​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ദു​ര​ന്തനി​വാ​ര​ണ അ​ഥോ​റി​റ്റി നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

ജി​ല്ല​യി​ൽ ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ ശ​ക്ത​മാ​യ മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ഇ​ന്നും നാ​ളെ​യും യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. മ​ണി​ക്കൂ​റി​ൽ 50 കി​ലോമീ​റ്റ​ർ വേ​ഗ​ത​യി​ൽ വീ​ശു​ന്ന കാ​റ്റു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ക്കു​ന്ന​ത്.ക​ത്തിനി​ൽ​ക്കു​ന്ന കൊ​ടും ചൂ​ടി​നു പു​റ​മേ വ​ര​ണ്ടു​ണ​ങ്ങി​യ നീ​ർ​ച്ചാ​ലു​ക​ൾ​ക്കും വേ​ന​ൽ മ​ഴ ആ​ശ്വാ​സ​ക​ര​മാ​യി.

Latest News

Corehub Up